കാസര്‍ഗോഡിന്‌ കൈത്താങ്ങായി ടാറ്റാ ഗ്രൂപ്പിന്റെ കോവിഡ്‌ ആശുപത്രി

കാസര്‍ഗോഡിന്‌ കൈത്താങ്ങായി ടാറ്റാ ഗ്രൂപ്പിന്റെ കോവിഡ്‌ ആശുപത്രി

കാസറഗോഡ്: (www.mykasaragod.com 15.08.2020) കോവിഡ്‌ രോഗികളുടെ  എണ്ണം ദിവസേന വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തിന്‌, പ്രത്യേകിച്ച്‌ കാസര്‍ഗോഡിന്‌ ഒരു കൈത്താങ്ങായി എത്തിയതാണ്‌ ടാറ്റ ഗ്രൂപ്പ്‌. കാസറഗോഡ്‌ ജില്ലയിലെ ചട്ടഞ്ചാല്‍ പുതിയവളപ്പിലാണ്‌ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ്‌ ആശുപത്രി നിര്‍മിക്കുന്നത്‌. 

60 കോടിയുടെ എസ്‌റ്റിമേറ്റിന്‌ പുറമെ ആശുപത്രിക്കായി സാധനങ്ങള്‍ എത്തിക്കാനുള്ള യാത്രാ ചെലവും മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളും ടാറ്റാഗ്രൂപ്പ്‌ തന്നെയാണ്‌ ഒരുക്കുന്നത്‌. എന്നാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ടാറ്റാ ഗ്രൂപ്പിന്റെ ഉത്തരവാദിത്തം കഴിയുമെന്ന്‌ മാത്രമല്ല, ജീവനക്കാരെ നിയമിക്കുന്നതും മേല്‍നോട്ടവുമെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ ആയിരിക്കും. 

റവന്യൂ വകുപ്പ്‌ കൈമാറിയ അഞ്ച്‌ ഏക്കര്‍ സ്ഥലത്താണ്‌ ആശുപത്രി നിര്‍മിച്ചിരിക്കുന്നത്‌. രോഗം സ്ഥിതീകരിച്ചവര്‍ക്കായുള്ള വാര്‍ഡുകള്‍, അഞ്ച്‌ കിടക്കകളുള്ള ഐസോലേഷന്‍ വാര്‍ഡ്‌, ഡോക്ടര്‍മാര്‍ക്കും നഴ്‌സ്‌മാര്‍ക്കുമുള്ള മുറികള്‍, എക്‌സ്‌റേ മുറി, ലാബ്‌, ഫാര്‍മസി, കാന്റീന്‍ തുടങ്ങിയ സൗകര്യങ്ങളാണ്‌ ഈ ആശുപത്രിയുടെ പ്രത്യേകത. 128 യൂണിറ്റുകളിലായി 545  കിടക്കകളാണ്‌ ‌ ഒരുക്കിയിരിക്കുന്നത്‌.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ ഏഴിനാണ്‌ ടാറ്റാ ഗ്രൂപ്പ്‌ കോവിഡ്‌ ആശുപത്രി നിര്‍മിക്കുന്ന കാര്യം പ്രഖ്യാപിച്ചത്‌. ശേഷം ഏപ്രില്‍ 11 ന്‌ തന്നെ നിലം നിരപ്പാക്കല്‍ പണി ആരംഭിക്കുകയും ചെയ്‌തിരുന്നു.

Keywords: COVID, Hospital, Kasaragod, Government, Tata Group. Bed, X-Ray, Doctors, Isolation, Room, Patients, Revenue Department, Ward, Unit, Chattanchal, Puthiyavalappu, Estimate, Pinarayi Vijayan.
ad