കാസറഗോഡ്‌; എന്തുകൊണ്ട്‌ സപ്‌തഭാഷാ സംഗമഭൂമി

കാസറഗോഡ്‌; എന്തുകൊണ്ട്‌ സപ്‌തഭാഷാ സംഗമഭൂമി

കാസറഗോഡ്: (www.mykasaragod.co 14.08.2020) കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ല എന്നതിലുപരി സംപ്‌തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന കാസറഗോഡ്‌. കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളമാണെങ്കിലും കാസറഗോഡില്‍ മലയാളം സംസാരിക്കുന്നവര്‍ ന്യൂനപക്ഷമാണെന്ന്‌ തന്നെ പറയാം. 


കേരളത്തിലെ മറ്റ്‌ ജില്ലകളെ അപേക്ഷിച്ച്‌ ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കുന്ന പ്രദേശമാണ്‌ കാസറഗോഡ്‌. ജില്ലയിലെ ഭാഷാവൈവിധ്യത്തെപ്പറ്റി വര്‍ണിക്കുമ്പോള്‍ കാസര്‍ഗോട്ടുകാര്‍ മലയാളം, കന്നട, തുളു, കൊങ്കിണി, ബ്യാരി എന്നീ ഭാഷകള്‍ സംസാരിക്കുന്നവരാണെന്ന്‌ എടുത്തുപറയുന്നുവെങ്കിലും സത്യത്തില്‍ ഈ ഭാഷകള്‍ ഇവിടുത്തെ മുഖ്യധാരാ ഭാഷകള്‍ മാത്രമാണ്‌. പ്രാദേശിക ഭാഷാവകഭേതങ്ങള്‍ കണക്കിലെടുത്താല്‍ ഇവിടെ ഇരുപതോളം ഭാഷഖല്‍ സംസാരിക്കപ്പെടുന്നുവെന്നാണ്‌ കണക്കാക്കുന്നത്‌. അതുകൊണ്ട്‌ തന്നെയാണ്‌ കാസറഗോഡിന്‌ സപ്‌തഭാഷാ സംഗമഭൂമി എന്ന പേരു വന്നതും.

കാസറഗോഡ്‌ ജില്ലയുടെ അതിര്‍ത്തി പങ്കിടുന്നതില്‍ ഏറിയ പങ്കും കര്‍ണാടകയുമായിട്ടാണ്‌ എന്നതുമാത്രമല്ല മലയാളഭാഷയെക്കാള്‍ കന്നട നാട്ടിലെ ഭാഷകളുമായിട്ടാണ്‌ ഇവിടുത്തുകാര്‍ കൂടുതല്‍ താദാമ്യം പ്രാപിക്കുന്നത്‌. മറ്റ്‌ ഭാഷകളുമായി കാസറഗോഡിനുള്ള ബന്ധം അത്യന്താപേക്ഷിതമായതുകൊണ്ടും കാലാകാലങ്ങളായി കൈമാറി വരുന്നു എന്നതുകൊണ്ടും തന്നെ കാസറഗോഡിന്റെ ഭാഷയ്‌ക്ക്‌ ‌‌ അതിന്റെ തനത്‌ ശൈലിയില്‍ നിലനില്‍ക്കാന്‍ സാധിക്കുന്നു.

എന്നാല്‍ ഈ തനതു ശൈലിയെ നിലനിര്‍ത്തിക്കൊണ്ട്‌ കാസറഗോട്ടുകാര്‍ കാത്തുസൂക്ഷിക്കുന്ന ഭാഷ കേരളത്തിലെ മറ്റ്‌ പ്രദേശങ്ങളിലുള്ളവര്‍ക്ക്‌ പലപ്പോഴും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നതും വാസ്‌തവമാണ്‌.

Keywords: Kasaragod, District, Sapthabhasha Sangama Bhumi, Border, Karnataka, Language, Kerala, North, Official Language, Malayalam, Diversity, Byari, Tulu, Name, Unique Style, Fact. 
ad