കാസര്‍ഗോട്ടുകാരെ നിങ്ങള്‍ക്കറിയോ കുടക്കല്ലിനെപ്പറ്റി..?

കാസര്‍ഗോട്ടുകാരെ നിങ്ങള്‍ക്കറിയോ കുടക്കല്ലിനെപ്പറ്റി..?

കാസര്‍ഗോഡ്‌ : (www.mykasaragod.com 15.08.2020) മഹാശിലായുഗ സംസ്‌കാരത്തിന്റെ ചരിത്രത്തില്‍ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു അടയാളമാണ്‌ കുടക്കല്ലുകള്‍. കുടരൂപത്തില്‌ഡ സ്ഥാപിച്ചിട്ടുള്ള ഇത്തരം കല്ലുകള്‍ ചെങ്കല്‍പാളികള്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. 

കാസര്‍ഗോഡ്‌ ജില്ലയില്‍ പനയാല്‍, പെരുന്തട്ട, കുറ്റിക്കോല്‍, ബിരിക്കുളം,ബേഡകം, ചാമക്കുഴി, കുളത്തൂര്‍, കരിന്തളം തുടങ്ങി ഒട്ടേറെ പ്രദേശങ്ങളില്‍ കുടക്കല്ല്‌ കണ്ടെത്തിയിട്ടുണ്ട്‌. വീതികൂടിയ അടിഭാഗവും കൂര്‍ത്ത അറ്റവുമുള്ള മൂന്ന്‌ ചെങ്കല്‍പാളികള്‍ക്ക്‌ മുകളില്‍ കുടയുടെ ആകൃതിയില്‍ വെച്ചിയെടുത്ത വലിയ ചെങ്കല്‍പാളി കമഴ്‌ത്തിവെച്ച രൂപത്തിലാണ്‌ കുടക്കല്ല്‌ കാണാറുള്ളത്‌. ശിലാനിര്‍മിതമായ ഇത്തരം കുടക്കല്ലുകള്‍ ദക്ഷിണേന്ത്യയുടെ മാത്രം പ്രത്യേകതയാണെന്നാണ്‌ പറയപ്പെടുന്നത്‌.

നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ്‌ കാസറഗോഡ്‌ ജില്ലയിലെ ചരിത്രനിര്‍മിതികള്‍ പലതും മഹാശിലാസംസ്‌കാരത്തിന്റെ ഭാഗമാണെന്ന്‌ കണ്ടെത്തിയത്‌. എന്നാല്‍ ഇത്തരം അവശേഷിപ്പുകള്‍ സംരക്ഷിക്കപ്പെടുന്നില്ല എന്നതാണ്‌ വസ്‌തുത. കുടക്കല്ലുള്‍ മാത്രമല്ല, തൊപ്പിക്കല്ല്‌, ശിലാലിഖിതങ്ങള്‍ കൊത്തിവെച്ച പാറകള്‍, ഗുഹകള്‍ തുടങ്ങി ശിലാസംസ്‌കാരത്തിന്റെ കണ്ടെത്തിയതും അറിയപ്പെടാത്തതുമായ ഒരുപാട്‌ സമ്പത്തുകള്‍ കാസറഗോഡിന്റെ മണ്ണിലുണ്ട്‌. ആധുനിക ലോകത്തിന്റെ മേന്മകള്‍ മാത്രം വര്‍ണിക്കുന്ന പുതുതലമുറയ്‌ക്ക ചരിത്രം വിളിച്ചോതുന്ന ഇത്തരം അടയാളങ്ങളെ, പൈതൃക സമ്പത്തിനെ കാത്തുസൂക്ഷിക്കാന്‍ ഉത്തരവാദിത്തമേറെയുണ്ട്‌.

കാസറഗോഡ്‌ ജില്ലയില്‍ മാത്രമല്ല, കേരളത്തിന്റെ പലഭാഗങ്ങളിലും ഈ ശിലാരൂപം കാണപ്പെടുന്നു. പ്രാചീനകാലത്ത്‌ മനുഷ്യര്‍ മരണപ്പെട്ടാല്‍ മൃദദേഹം അടക്കം ചെയ്യുന്ന സ്ഥലത്ത്‌ ഒരു അടയാളമായി കുടക്കല്ല്‌ സ്ഥാപിച്ചിരുന്നു എന്ന്‌ പഠനങ്ങള്‍ പറയുന്നു.

Keywords: Kasaragod, Kerala, Umbrella Stone, Stone Age, Study, Inscriptions, History, Important, Sign, Death, Cap Stones, Heritage, Wealth, Rocks, Caves, Responsibility, Panayal, Perunthatta, Kuttikol, Birikkulam, Bedakam, Chamakkuzhi, Kulathur, Karinthalam.
ad