തെയ്യം : ഉത്തര കേരളത്തിന്റെ ആരാധനകളിലൊന്ന്‌

തെയ്യം : ഉത്തര കേരളത്തിന്റെ ആരാധനകളിലൊന്ന്‌

കാസറഗോഡ്:(www.mykasaragod.com.12.08.2020) ഉത്തര കേരളത്തിന്റെ അനുഷ്ടാന കലകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്‌ തെയ്യം. പഴയങ്ങാടി മുതല്‍ വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതല്‍ വളപട്ടണം വരെ തെയ്യം എന്നും ഈ അനുഷ്ടാന കലയെ അറിയപ്പെടുന്നു. ദൈവം എന്ന പദത്തില്‍ നിന്നാണ്‌ തെയ്യം രൂപമെടുത്തത്‌. നൃത്തം ചെയ്യുന്ന ദേവതാസങ്കല്‍പമാണ്‌ തെയ്യമെന്നും പറയപ്പെടുന്നു. തെയ്യത്തിന്റെ നര്‍ത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. വടക്കന്‍ കേരളത്തിലെ കാവുകളിലും തറവാട്ടു മുറ്റങ്ങളിലും തുലാമാസം പത്തുമുതല്‍ ജൂണ്‍ അവസാനം വരെയാണ്‌ തെയ്യക്കോലങ്ങള്‍ കെട്ടിയാടാറുള്ളത്‌.

മന്ത്രമൂര്‍ത്തികള്‍, അമ്മദൈവങ്ങള്‍, വനദേവതകള്‍, ഇതിഹാസ കഥാപാത്രങ്ങള്‍ തുടങ്ങ്‌ ആയിരത്തിലേറെ തെയ്യക്കോലങ്ങള്‍ കെട്ടിയാടാറുണ്ട്‌. നിശ്ചിത വിഭാഗതത്തില്‍പ്പെട്ട മനുഷ്യര്‍ ദേവതാരൂപം ധരിച്ച്‌ ഉറഞ്ഞുതുള്ളുന്നതിലൂടെ ദേവതയെ പ്രീതിപ്പെടുത്തുകയും സമൂഹത്തില്‍ ഐശ്വര്യവും സമാധാനവും ലഭിക്കുന്നുവെന്നും വിശ്വാസം നിലനില്‍ക്കുന്നു.

ചടങ്ങുകള്‍ കൊണ്ടും വാദ്യോപകരണങ്ങള്‍ കൊണ്ടും വിശ്വാസം കൊണ്ടും ഏറെ വ്യത്യസ്ഥമാര്‍ന്ന ഒരു ആരാധനാമൂര്‍ത്തീ രൂപമാണ്‌ തെയ്യം. പ്രകൃതിയോട്‌ ഇണങ്ങി നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന നിറങ്ങള്‍കൊണ്ടുള്ള മുഖത്തെഴുത്ത്‌ തെയ്യത്തിന്റെ പ്രൗഠിക്ക്‌ തന്നെ മാറ്റ്‌ കൂട്ടുന്നു.ചായില്യം, കരിമഷി, അരിപ്പൊടി, മനയോല തുടങ്ങിയ വര്‍ണങ്ങളാണ്‌ പ്രധാനം. ഒളികണ്ണ്‌, ശംഖും വൈരിദ്ദളം, കുറിയെഴുത്ത്‌, തേപ്പുംകുറി,കാട്ടാരംപുള്ളി എന്നിങ്ങനെ ഓരോ തെയ്യക്കോലങ്ങള്‍ക്കും വ്യത്യസ്‌ത മുഖത്തെഴുത്താണ്‌ ഉപയോഗിച്ചുവരുന്നത്‌.


വര്‍ഷത്തിലൊരിക്കല്‍ കാവുകളിലും മറ്റും കെട്ടിയാടുന്ന തെയ്യക്കോലങ്ങളെ കളിയാട്ടം എന്നും വളരെക്കാലം കൂടി നടത്തുന്നതിനെ പെരുങ്കളിയാട്ടം എന്നും വിളിക്കുന്നു.

Keywords: Theyyam, Kasaragod, Worship, Kerala, Trust, Instruments, Makeup, Yearly, Kaliyattam, Society, God, Human, Art, North Kerala, Colours, Dance
ad