കോവിഡ്‌-19: അറിയാം ചില വസ്‌തുതകളും പ്രധിരോധമാര്‍ഗങ്ങളും

കോവിഡ്‌-19: അറിയാം ചില വസ്‌തുതകളും പ്രധിരോധമാര്‍ഗങ്ങളും

(www.mykasargod.com 12.08.2020) 2019 ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസ്‌ ലോകത്തിലെ എണ്‍പതിലധികം രാജ്യങ്ങളിലേക്ക്‌ വ്യാപിച്ചുകഴിഞ്ഞു. ലോകാരോഗ്യ സംഘടന കോവിഡ്‌-19 എന്ന്‌ പേരിട്ട നോവല്‍ കൊറോണ വൈറസ്‌ ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ കേരളത്തിലായിരുന്നു. ആഗോളതലത്തില്‍ തന്നെ രോഗത്തെയും വൈറസിനെയും പറ്റിയുള്ള സൂചന ലഭിച്ചയുടന്‍ തന്നെ കേരള ആരോഗ്യ വകുപ്പ്‌ ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു. 


രാജ്യത്തെത്തന്നെ നിശ്ചലമാക്കിയ കോവിഡ്‌-19നെതിരെ നമുക്കും ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതും അവ ജീവിത ശീലങ്ങളായി മാറ്റേണ്ടതും അനിവാര്യമാണ്‌. അത്തരം ചില മുന്‍കരുതലുകള്‍ നമുക്ക്‌ പറഞ്ഞ്‌ തരികയാണ്‌ ആശുപത്രിയില്‍ നിന്ന്‌ സുഖം പ്രാപിച്ച ചില കൊറോണ രോഗികള്‍. വൈറസിനോട്‌ പൊരുതി ജയിച്ചവരുടെ വാക്കുകള്‍ നമുക്കേറെ വിലപ്പെട്ടതുമാണ്‌.

നമ്മളില്‍ കൊറോണ വൈറസുണ്ടെന്ന്‌ എങ്ങനെ തിരിച്ചറിയാം? 

1. തൊണ്ട വരണ്ടപോലെ തോന്നുക.
2. തൊണ്ടയില്‍ ചൊറിച്ചില്‍ അുഭവപ്പെടുക.
3. തുടര്‍ച്ചയായി വരണ്ട ചുമ അനുഭവപ്പെടുക.
4. ഉയര്‍ന്ന താപനില.
5. ശ്വാസംമുട്ടല്‍ അനുഭവപ്പെടുക.
6. രുചിയും ഗന്ധവും നഷ്ടപ്പെടുക.

ഇവയില്‍ ഏതെങ്കിലും ഒന്ന്‌ അനുഭവപ്പെട്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌.
കൊറോണ വൈറസിന്റെ പി.എച്ച്‌ മൂല്യമ എന്നത്‌ 5.5 മുതല്‍ 8.5 വരെയാണ്‌. വൈറസിന്റെ പി.എച്ച്‌ നിലയ്‌ക്ക്‌ മുകളിലുള്ള ക്ഷാരഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുക എന്നതാണ്‌ വൈറസിനെ പരാജയപ്പെടുത്താന്‍ നമ്മള്‍ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്‌. അത്തരം ഭക്ഷണങ്ങളില്‍ ചിലത്‌ പരിചയപ്പെടാം.

1. നാരങ്ങ- 9.9 പി.എച്ച്‌
2. അവോക്കാഡോസ്‌ - 15.6 പി.എച്ച്‌
3. വെളുത്തുള്ളി - 13.2 പി.എച്ച്‌
4. മാമ്പഴം - 8.7 പി.എച്ച്‌
5. ടാംഗറിന്‍ - 8.5 പി.എച്ച്‌
6. പൈനാപ്പിള്‍ - 12.7 പി.എച്ച്‌
7. ഡാന്‍ഡെലിയോണ്‍-22.7 പി.എച്ച്‌
8. ഓറഞ്ച്‌ - 9.2 പി.എച്ച്‌

ഇവയ്‌ക്ക്‌ പുറമെ ഫലപ്രദമാകുന്നതും ആശുപത്രിയില്‍ നിന്ന്‌ സുഖം പ്രാപിച്ച ചില കൊറോണ രോഗികള്‍ വെറസിനോട്‌ പോരാടാന്‍ ചെയ്‌തിരുന്നതുമായ ചില ശീലങ്ങളും പങ്കുവെക്കുകയാണ്‌.

1. രാവിലെ 10 മണിക്ക്‌ മുന്‍പുള്ള സൂര്യപ്രകാശവും വൈകീട്ട്‌ 5 മണിക്ക്‌ ശേഷമുള്ള സൂര്യപ്രകാശം 30 മിനിറ്റ്‌ ഏല്‍ക്കുക.
2. ദിവസേന ഒരു മുട്ട കഴിക്കുക.
3. 8 മണിക്കൂര്‍ നേരം ഉറങ്ങുക.
4. ദിവസവും 2 ലിറ്റര്‍ വെളളം കുടിക്കുക.
5. ഓരോ ഭക്ഷണവും ചെറു ചൂടോടെ മാത്രം കഴിക്കുക.
6. ഒരു കാരണവശാലും തണുത്ത വെള്ളം കുടിക്കാതിരിക്കുക.
7. പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക.
8. ഭക്ഷണത്തിന്‌ മുമ്പ്‌ കൈകള്‍ സോപ്പ്‌ ഉപയോഗിച്ച്‌ 20 സെക്കറ്റ്‌ കഴുകുക.

അനുഭവത്തില്‍ നിന്നും പിറന്ന ചില വാക്കുകള്‍ എന്നും വിജയിച്ച ചരിത്രമാണുള്ളത്‌. അത്‌ കൊണ്ട്‌ തന്നെ പോരാടാം ഇനി നമുക്കും കൊറോണ എന്ന വൈറസിനോട്‌.


Keywords: Covid-19, Korona Virus, Precausions, Facts, Sunlight, Food, Hospital, Patients, Soap, Orange, mango, Avacado, Health, Kerala, Egg, Water,Sleep.
ad